ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു.. 2 ക്ലാസുകൾ പൂർണമായി തകർന്നു..

കോഴിക്കോട് ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ് വീണു.തിരുവമ്പാടി പൊന്നാങ്കയം എസ്.എന്‍.എയുപി സ്കൂളിലെ രണ്ട് ക്സാസ് മുറികള്‍ക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേല്‍ക്കൂര തകര്‍ന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിന് മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

യു.കെ.ജി-എല്‍.കെ.ജി ക്ലാസ് മുറികള്‍ക്ക് മുകളിലേക്കാണ് തെങ്ങ് വീണത്. അയല്‍ക്കാരന്‍റെ വീട്ടിലെ തെങ്ങാണിത്. സുരക്ഷ മുന്‍ നിര്‍ത്തി തെങ്ങ് മുറിച്ച് മാറ്റണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മുറിച്ച് മാറ്റാന്‍ സ്ഥലമുടമ തയ്യാറായിരുന്നില്ല. നാദാപുരം മേഖലയിലും കാറ്റ് നാശനഷ്ടമുണ്ടാക്കി. ഒന്‍പത് മണിയോടെ വീശിയ ശക്തമായ കാറ്റില്‍ പുറമേരി,എടച്ചേരി, നാദാപുരം,കുമ്മങ്കോട്,വളയം മേഖലയിലാണ് നാശം ഉണ്ടാക്കിയത്.പുറമേരിയില്‍ കാറിന് മുകളില്‍ മരം വീണു. നാദാപുരം -തലശേരി സംസ്ഥാന പാതയില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടു. നിലവില്‍ ജില്ലയില്‍ മഴയും കാറ്റും ഇല്ല.

Related Articles

Back to top button