ഹോട്ടലിൽ വെച്ച് കുട്ടികളോട് പിതാവിന്‍റെ സുഹൃത്ത് അപമര്യാദയായി പെരുമാറി; ഹോട്ടലിൽ നാശനഷ്ടമുണ്ടാക്കി
എറണാകുളം വടക്കൻ പറവൂരിൽ ഹോട്ടലിൽ ബഹളമുണ്ടാക്കിയ രണ്ടുപേരെ പൊലീസ് പിടികൂടി. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. രണ്ട് കുട്ടികൾക്ക് ഒപ്പമാണ് ഇവരുടെ പിതാവും സുഹൃത്തും ഹോട്ടലിൽ എത്തിയത്. ബഹളം ഉണ്ടാക്കിയശേഷം ഹോട്ടലിൽ നാശ നഷ്ടവും ഉണ്ടാക്കി. തുടർന്ന് നാട്ടുകാരാണ് ഇവരെ പൊലീസിൽ ഏല്പിച്ചത്. കുട്ടികളുടെ പിതാവിന്‍റെ സുഹൃത്തിനെതിരെ പോക്സോ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിയിൽ ആയിരുന്ന ഇയാൾ ഹോട്ടലിൽ വെച്ച് കുട്ടികളുടെ അപമര്യാദയായി പെരുമാറിയെന്ന വിവരത്തിലാണ് പൊലീസ് നടപടി. ഇന്നലെ വൈകുന്നേരമാണ് സംഭവം. പ്രതികളെ നാട്ടുകാർ കൈകാര്യം ചെയ്തതും പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.