താക്കോൽ കൊണ്ടുവന്നു, വീട് തുറന്നു..സന്ധ്യയ്ക്ക് ഇന്ന് സ്വന്തം വീട്ടില്‍ തന്നെ സമാധാനമായി ഉറങ്ങാം…
പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കൾക്കും തിരിച്ച് കിട്ടി. കട ബാധ്യതകൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഉറപ്പാക്കിയതോടെ മണപ്പുറം ഫിനാൻസിൽ നിന്ന് താക്കോലെത്തിച്ചു. ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് താക്കോൽ സന്ധ്യക്ക് കൈമാറി. സന്ധ്യയും മക്കളും ചേർന്ന് വീട് തുറന്ന് വീണ്ടും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.
മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ നാളെ തന്നെ മുഴുവന്‍ തുകയും അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതിന് പുറമേ സന്ധ്യയുടേയും കുടുംബത്തിന്റേയും തുടര്‍ജീവിതത്തിനായി 10 ലക്ഷം രൂപയും ലുലു അധികൃതര്‍ സന്ധ്യയ്ക്ക് നേരിട്ട് കൈമാറി. സന്ധ്യയ്ക്ക് വീട് തിരിച്ചുകിട്ടിയ സന്തോഷം മധുരം പങ്കുവച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദിയറിയിച്ച സന്ധ്യ യൂസഫലിയെ നേരില്‍ കണ്ട് നന്ദി പറയുമെന്നും അറിയിച്ചു.




