ലുഫ്താൻസ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് സന്ദേശം.. ഉടനെ..

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉണ്ടായതിനാലാണ് ലുഫ്താൻസ വിമാനം തിരിച്ചുവിട്ടതെന്ന് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയാണ് വിമാനത്താവളത്തിൽ ഈ വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചത്. വിമാനത്തിന്റെ സുരക്ഷയെ കരുതി തിരിച്ചുപോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതർ പറയുന്നു. അതല്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ എത്തി പരിശോധന നടത്താനും നിർദ്ദേശിച്ചു. നേരത്തെ വിമാനത്തിന് ഹൈദരാബാദിൽ ലാൻഡിങ് നടത്താൻ അനുമതി കിട്ടിയില്ലെന്ന് ലുഫ്താൻസ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.