ഭാഗ്യം തുണച്ചു… കാട്ടാനയുടെ ചവിട്ടും തൊഴിയുമേറ്റ് ഫോറസ്റ്റ് വാച്ചർ പരിക്കുകളോടെ രക്ഷപ്പെട്ടു….
ചാലക്കുടി പിള്ളപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി സുഭാഷി (45) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു സംഭവം. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍ ദിവാകരനും വാച്ചര്‍ സുഭാഷും റോഡില്‍ ഇടങ്ങി ടോര്‍ച്ചടിച്ചു റോഡില്‍ എത്തി. തിരിച്ചു നടക്കുന്നിടെ പിന്നില്‍ നിന്നു ഓടി എത്തിയ ആനയെ കണ്ട് ഇവര്‍ ഭയന്നോടി. ഓടുന്നതിനിടെ സുഭാഷ് കാല്‍ തെറ്റി കാനയിലേക്ക് വീണു. ആനയുടെ ചവിട്ടേറ്റ് സുഭാഷിന്റെ കാല്‍ ഒടിഞ്ഞു. തുമ്പികൈ കൊണ്ട് അടിയേറ്റ് ശരീരത്തിലും പരിക്കേറ്റു. സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.