എമ്പുരാന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എപ്പോള്‍’? മറുപടിയുമായി മോഹന്‍ലാല്‍..
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ടൈമിംഗിന്‍റെ കാര്യത്തില്‍ തീരുമാനമായി. മോഹന്‍ലാല്‍ ആരാധകര്‍ അടക്കമുള്ള സിനിമാപ്രേമികള്‍ ഏറെക്കാലമായി തിരക്കിക്കൊണ്ടിരുന്ന ഒരു അപ്ഡേറ്റ് ആയിരുന്നു ഇത്. നേരത്തേ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയായ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.