ലോട്ടറി നമ്പർ തിരുത്തി പണവും ലോട്ടറിയും കവർന്നു….
അരൂർ : ബൈക്കിലെത്തി യുവാവ് വിൽപ്പനക്കാരനിൽ നിന്നും പണവും ലോട്ടറിയും വാങ്ങി കടന്നു കളഞ്ഞു. ലോട്ടറി തൊഴിലാളിയായ തുറവൂർ വളമംഗലം സ്വദേശി ചന്ദ്രൻപിള്ളയെയാണ് കബളിപ്പിച്ചത്. 5000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് കാട്ടി 2 ലോട്ടറി ടിക്കറ്റാണ് നൽകിയത്. പണം തികയില്ലെന്ന് പറഞ്ഞതോടെ 5000 രൂപയും ബാക്കി 5000രൂപയ്ക്ക് ഇന്ന് നറുക്കെടുക്കുന്ന ടിക്കറ്റും വാങ്ങിയാണ് യുവാവ് കടന്നത്. കുത്തിയതോട് പൊലീസിൽ പരാതി നൽകി.