പുലർച്ചെ മൂന്ന് മണി.. കൂടിന്‍റെ വാതിൽ പൊളിച്ച് അകത്തുകയറി.. കടിച്ചുകൊന്നത്..

ചേർത്തല: വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു. വയലാർ പഞ്ചായത്തിലെ ആറാം വാർഡിൽ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരന്‍റെ വീട്ടിലെ 140 കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. വിആർവിഎംജി എച്ച്എസ്എസിന് സമീപമാണിത്

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കോഴികളെ വളർത്തുന്ന കൂടിന്റെ വാതിൽ പൊളിച്ചാണ് നായകൾ അകത്തു കയറിയത്. രണ്ട് മാസത്തോളം പ്രായമായ മുട്ടക്കോഴികളെയാണ് കൊന്നത്. വയലാർ മേഖലയിൽ തെരുവുനായകളുടെ ശല്യം ഏറെ രൂക്ഷമാണ്.

Related Articles

Back to top button