വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് കാബിനിൽ നിന്ന് തീ ഉയർന്നു…ലോറി പൂർണ്ണമായും കത്തി നശിച്ചു…ഡ്രൈവർ…

ഒറ്റപ്പാലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക കണ്ട ഉടനെ ഡ്രൈവർ ലോറിയിൽ നിന്നും ചാടിയിറങ്ങി രക്ഷപ്പെട്ടു. ലോറി പൂർണ്ണമായും കത്തി നശിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

Related Articles

Back to top button