നിയന്ത്രണം വിട്ട് ലോറി.. വഴിയിലുള്ള നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു.. ഒടുവിൽ വൈദ്യുതി പോസ്റ്റും തകർത്ത് നേരെ കുഴിയിലേക്ക്….
മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു.തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം . റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ലോറി ഇടിച്ചു തെറിപ്പിച്ചത്.
പിന്നാലെ ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്ത ശേഷം മറ്റ് രണ്ടു വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞു. പണി നടന്നുകൊണ്ടിരുന്ന റോഡിലെ കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം.



