ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് പോയി.. രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ലോറി ഡ്രൈവർ അതേ ലോറി കയറി മരിച്ചു…

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു.കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.

രാവിലെ 7 മണിക്ക് ആണ് അപകടം. കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Related Articles

Back to top button