ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു.. പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാ‍ർ രക്ഷകരായി.. ഒടുവിൽ…

നഗരത്തിലൂടെ ബ്യൂട്ടി പാർലറിലെ സാധനങ്ങളുമായി പോയ ലോറിയ്ക്ക് തീപിടിച്ചു. കരമന പാലത്തിന് സമീപത്തുവച്ചാണ് ലോറിക്ക് തീപിടിച്ചത്. കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് പോയ ലോറിയാണ് കത്തിയത്.ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കയറ്റിയ ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രികരാണ് രക്ഷകരായത്. ലോറിക്ക് തീപിടിച്ച കാര്യം ഇവർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങി.

കരമന പാലത്തിന് സമീപം ലോറി നിർത്തിയ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം ഓഫീസിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീയണച്ചു.

Related Articles

Back to top button