ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം.. എട്ട് പേർക്ക്….
എറണാകുളം പത്തടിപ്പാലത്ത് വാഹനാപകടം. ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ലോറിക്ക് പിന്നിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.