നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഓട്ടോയിലുമിടിച്ചു..രണ്ടുപേർക്ക് ദാരുണാന്ത്യം…
വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. വാഴക്കാട് അനന്തായൂർ സ്വദേശി കുറുമ്പാലിക്കോട് മുഹമ്മദ് അഷ്റഫ്, സഹോദരപുത്രൻ നിയാസ് എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ലോറി, കാറിലും ബൈക്കിലും നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി പരിക്കേറ്റു.പരിക്കേറ്റവർ ചികിത്സയിലാണ്.