ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം..
ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. വെള്ളറട സ്വദേശികളായ ഡ്രൈവര്‍ രതീഷ് ക്ലീനര്‍ അഖില്എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം തോന്നക്കല്‍ ആശാന് സ്മാരകത്തിന് മുന്നിലാണ് അപകടം നടന്നത്. ആക്സില്‍ ഒടിഞ്ഞ ലോറി ഒരു വശത്തേക്ക് മറിയുകയായിരുന്നു. മറ്റു വാഹനങ്ങളില്‍ ഇടിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.