ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.. ഇടയിൽപെട്ട് ബൈക്ക് ഞെരിഞ്ഞു.. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം….
ലോറികളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.ലോറികൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബൈക്ക് അതിനുള്ളിൽ പെടുകയായിരുന്നു. കാസർഗോഡ് പടന്നക്കാട് ആണ് ദാരുണമായ അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദ്ദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്.