ബിഗ് സ്‌ക്രീനില്‍ മമ്മൂട്ടിയെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു…രമേശ് ചെന്നിത്തല
മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത കേട്ടതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. സാമൂഹ്യ-രാഷ്ട്രീയ-സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേരാണ് ആശ്വാസവും സന്തോഷവും പങ്കുവെച്ച് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തി.
‘കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു!’ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.