മദ്യപിക്കാൻ ഒരിടം തിരഞ്ഞെത്തിയത് പട്ടാള ക്യാംപിൽ… അതിഥി തൊഴിലാളികളായ രണ്ടു യുവാക്കൾ….

മദ്യം വാങ്ങി, ഇനി ഇത് സ്വസ്ഥമായി ഇരുന്നൊന്ന് അകത്താക്കാൻ ഒരു സ്ഥലം വേണം. സ്ഥലം തിരഞ്ഞ് യുവാക്കളെത്തിയത് പട്ടാള ക്യാംപിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്‌സ് ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതിന് ഇരുവരും പിടിയിലായി. അസം സ്വദേശി രൂപം ഹസ്ര, ബംഗാൾ സ്വദേശി മഹബൂർ മണ്ഡൽ എന്നിവരാണ് പിടിയിലായത്. മദ്യപിക്കാൻ ഒരിടം തിരഞ്ഞ് ബാരക്‌സിൽ എത്തിയതാണെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഇവരുടെ മൊഴി വിശ്വസനീയമാണെന്ന് കണ്ടെത്തിയതിനാൽ വിഷയത്തിൽ തുടർ നടപടികൾ ഉണ്ടാകില്ലെന്നും, ഇവരെ വിട്ടയയ്‌ക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button