നടി ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ്…
നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്. 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസിന്റെ നടപടി.
2015 നും 2023 നും ഇടയിൽ, ബിസിനസ്സ് വികസിപ്പിക്കാനെന്ന വ്യാജേന ഇരുവരും തന്നിൽ നിന്ന് 60 കോടി രൂപ വാങ്ങിയെന്നും എന്നാൽ അത് വ്യക്തിപരമായ ചെലവുകൾക്കായി ചെലവഴിച്ചുവെന്നും ദീപക് കോത്താരി ആരോപിക്കുന്നു. ദമ്പതികൾ പണം വായ്പയായി എടുത്തതായും പിന്നീട് നികുതി ലാഭം ചൂണ്ടിക്കാട്ടി നിക്ഷേപമായി കാണിച്ചുവെന്നും ആരോപിക്കപ്പെടുന്നു.