രണ്ടു വർഷത്തെ രഹസ്യ ബന്ധത്തിന് ശേഷം വിവാഹം.. അമ്മായിഅമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് ആവശ്യം..മുപ്പത്തേഴുകാരന്റെ…
ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതി സംഭവത്തിൽ യുവാവിന്റെ ഭാര്യയേയും ഭാര്യാമാതാവിനെയും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ലോക്നാഥ് സിംഗ് എന്ന മുപ്പത്തേഴുകാരനെ കൊലപ്പെടുത്തിയ ഭാര്യ യശസ്വിനി, യുവതിയുടെ അമ്മ ഹേമ ബായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇപ്പോഴിതാ, സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറതതുവരുന്നത്. ഭാര്യയുടെ അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെടണം എന്ന യുവാവിന്റെ ആവശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. മഗഡി താലൂക്കിലെ കണ്ണൂർ ഗേറ്റിൽ താമസിക്കുന്ന ലോക്നാഥ് ബിസിനസുകാരനാണ്. പെൺവിഷയത്തിൽ ഉൾപ്പെടെ നിരവധി സ്വഭാവ ദൂഷ്യങ്ങളുള്ള ആളാണ് ലോക്നാഥ് എന്നാണ് പറയപ്പെടുന്നത്. 2024-ൽ ആണ് ഇയാൾ യശസ്വിനിയെ വിവാഹം കഴിക്കുന്നത്. അതിനും രണ്ടു വർഷം മുമ്പേ ഇരുവരും തമ്മിൽ രഹസ്യബന്ധം തുടരുകയായിരുന്നു. യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. യുവാവിന്റെ ഭീഷണിയും വിവാഹത്തിലേക്ക് നയിച്ചു. ലോക്നാഥുമായുള്ള പ്രായവ്യത്യാസവും സ്വഭാവ ദൂഷ്യവുമായിരുന്നു എതിർപ്പിന് കാരണം. യുവതിക്ക് പ്രായം 21 ആയിരുന്നു. 024 ഡിസംബറിൽ കുനിഗളിലായിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞെിട്ടും ഇയാളുടെ ശാരീരിക-മാനസിക പീഡനം തുടർന്നു. പരസ്ത്രീ ബന്ധവും സാമ്പത്തിക തട്ടിപ്പുകളും കൊണ്ട് പൊറുതി മുട്ടിയ നിലയിലായി. അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന നിർബന്ധവും ഇയാൾ യുവതിക്ക് മുന്നിൽ വച്ചു. ഇതോടെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. യുവതി വിവാഹമോചനമെന്ന തീരുമാനത്തിലെത്തി. വീട്ടിലെത്തിയും പ്രശ്നങ്ങൾ തുടർന്നതോടെ യുവാവിനെ വകവരുത്താൻ കുടുംബം തീരുമാനിച്ചു.നല്ലൊരു അവസരത്തിനായി കാത്തിരുന്നു. ശനിയാഴ്ച താൻ കാണാൻ വരുന്നതായി യുവാവ് ഭാര്യയെ അറിയിച്ചു. യുവതിയും അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളികൾ കലർത്തിയിരുന്നു. യുവാവ് ബിയറുമായാണ് കാറിൽ യുവതിയെ കൂട്ടാനെത്തിയത്. പിന്നീട് വിജനമായ സ്ഥലത്തെത്തി മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാൻ ഇവർ ഭർത്താവിനെ നിർബന്ധിച്ചു. തുടർ ഇയാൾ മയങ്ങിയതോടെ അമ്മയ്‌ക്ക് വാട്സ് ആപ്പിലൂടെ ലോക്കേഷൻ അയച്ചുനൽകി. കത്തിയുമായെത്തിയ അമ്മ രണ്ടുതവണയാണ് യുവാവിന്റെ കഴുത്ത് അറുത്തത്. ശേഷം ഇരുവരും ചേർന്ന് രക്ഷപ്പെടുകയായിരുന്നു.
മാർച്ച് 22ന് വൈകിട്ട് 5.30 നാണ് പൊലീസ് കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. വിജനമായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു വിവരം. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ആദ്യ ഘട്ടത്തിൽ സാമ്പത്തിക തർക്കങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങിയത്. എന്നാൽ, പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവിന്റെ ഭാര്യയും അമ്മയും കുടുങ്ങിയത്.