പുതിയ തൊഴിലുറപ്പ് ബിൽ ലോക് സഭ പരിഗണിക്കുന്നു, വികസിത ഭാരതത്തിനുള്ള ബില്ലെന്ന് സർക്കാർ

പുതിയ തൊഴിലുറപ്പ് ബില്ലായ വിബി ജി റാംജി ബിൽ ലോക്സഭയിൽ പരിഗണിക്കുന്നു. രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമവികസനം രാമന്റെ ആഗ്രഹമമെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രംഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം. ഇന്ന് പരമാവധി ചർച്ച നടത്താമെന്നും നാളെ വോട്ടെടുപ്പ് നടത്താമെന്നും സ്പീക്കർ അറിയിച്ചു. വികസിത ഭാരതത്തിനും വികസിത ഗ്രാമത്തിനും വേണ്ടിയുള്ള ബില്ലെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പറഞ്ഞു.




