ലോഡ്ജ് മുറിയിലെ കൊലപാതകം…പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്….മൊഴിയിൽ പറയുന്നത്…

എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്നാണ് പ്രതി തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് നൽകിയ മൊഴി. മരിച്ച ഫസീലയോട് പ്രതി അബ്ദുൾ സൂഫിന് മുൻ വൈരാഗ്യമുണ്ട്. ഒറ്റപ്പാലം പൊലീസിൽ ഫസീല നേരത്തെ നൽകിയ പീഡന പരാതി പിൻവലിക്കണമെന്ന് അബ്ദുൾ സനൂഫ് ആവശ്യപ്പെട്ടു. എന്നാൽ ഇവർ വഴങ്ങിയില്ല. ഇത് പ്രതികാരമായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഒറ്റപ്പാലം പൊലീസിൽ നൽകിയ പരാതിയിൽ അബ്ദുൾ സനൂഫ് ജയിൽ കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ 24 ന് ഫസീലയുമായി ലോഡ്ജിൽ മുറിയെടുത്തു. 25 ന് രാത്രി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.

Related Articles

Back to top button