മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ച് നാട്ടുകാർ…തടഞ്ഞ് CPIM നേതാക്കൾ…
Locals tried to inaugurate the road which was to be inaugurated by Minister Muhammad Riaz...
പാലക്കാട് കാഞ്ഞിരപ്പുഴയിൽ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സിപിഐഎമ്മും ജനങ്ങളും തമ്മിൽ തർക്കം. മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചിറക്കൽപടി റോഡ് നാട്ടുകാർ ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. ജനകീയ ഉദ്ഘാടനം സിപിഐഎംനേതാക്കൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.പാലക്കാട് കാഞ്ഞിരപ്പുഴയിൽ ചിറക്കൽപടി റോഡിൻ്റെ ജനകീയ ഉദ്ഘാടനമാണ് സിപിഐെം നേതാക്കൾ തടഞ്ഞത്. റോഡ് ഉദ്ഘാടനത്തിന് എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനകീയ സമിതിയിലെ അംഗത്തെയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ഭേദമന്യേ ആളുകളുള്ള സംഘടനയാണ് ജനകീയ കൂട്ടായ്മ. ഒരു ദിവസം മുൻപേ ആഘോഷപൂർവ്വം റോഡിലൂടെ നടന്ന് ജനകീയ ഉദ്ഘാടനം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉദ്ഘാടനം ചെയ്യാൻ ശ്രമം നടന്നപ്പോഴാണ് സിപിഐഎം നേതാക്കളെത്തി തടഞ്ഞതും സംഘർഷത്തിലേക്ക് കടന്നത്.