ബീച്ചില്‍ ആനയുടെ ജഡം; ആദ്യം കണ്ടത് പ്രദേശവാസികൾ, ദിവസങ്ങൾ പഴക്കം..
എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ജഡത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം.