മൂന്ന് പേരെ വെട്ടിക്കൊന്ന പ്രതിക്കെതിരെ നാട്ടുകാർ പറയുന്നത്…
കൊച്ചി : എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്ന പ്രതിക്ക് വേണുവിന്‍റെ കുടുംബവുമായി നേരത്തെ തർക്കമുണ്ടായിരുന്നുവെന്ന് അയൽവാസികൾ. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിൻ്റെ ദേഷ്യത്തിലാണ് ഇയാൾ ഈ കൊലപാതകം നടത്തിയതെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടിൽ പൊതുവെ ശല്യമുണ്ടാകുന്ന ആളാണ് റിതു ജയനെന്നും മാനസിക രോഗത്തിനുള്ള സർട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതെന്നും അയൽവാസികൾ പറയുന്നു.



