ചായക്കടയുടെ പിൻവശത്ത് കണ്ടത്.. ഇരവിഴുങ്ങിയ നിലയിൽ വലിയ മലമ്പാമ്പ്.. ഒടുവിൽ….
മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. കിഴക്കഞ്ചേരി കോരഞ്ചിറയിൽ ചായക്കടയുടെ പിൻവശത്ത് നിന്നുമാണ് വമ്പൻ മലമ്പാമ്പിനെ പിടികൂടിയത്. ചായക്കടയുടെ പിൻവശത്തെ ഒഴിഞ്ഞ പ്രദേശത്ത് പോത്തുകുട്ടികളെ കെട്ടിയിടാൻ പോയ ആളാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ജീവനക്കാർ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ മലമ്പാമ്പിനെ പിടികൂടി. എട്ട് അടിയോളം നീളമുള്ള പാമ്പിനെ പിടികൂടുമ്പോൾ ഇര വിഴുങ്ങിയ നിലയിലായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോയ മലമ്പാമ്പിനെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു.