രക്തം പുരണ്ട നിലയില്‍ സ്ത്രീയുടെ അടിവസ്ത്രങ്ങളും…രക്തമൊലിക്കുന്ന നിലയില്‍ ബിഹാർ സ്വദേശിയെ പിടികൂടി…

ബാലുശ്ശേരി കിനാലൂരില്‍ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. രക്തം പുരണ്ട നിലയില്‍ സ്ത്രീയുടെ അടിവസ്ത്രങ്ങളും ഒരും ജോഡി ഷൂവും ഇയാളുടെ കയ്യിലുണ്ടായിരുന്നു. ഇയാള്‍ക്കും തലയ്ക്ക് പരിക്കുണ്ടായിരുന്നു. രക്തമൊലിക്കുന്ന നിലയില്‍ മുറിവേറ്റിരുന്നു. ഇയാള്‍ കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണ്. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button