അറിയിപ്പ്! ബുധനാഴ്ച റോഡുകൾ ബ്ലോക്കാകും

നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ നടക്കുന്നതിനെ തുടർന്ന് വരും ദിവസങ്ങളിൽ‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇന്ന് മുതൽ ബുധനാഴ്ച വരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന നാവിക സേനയുടെ അഭ്യാസപ്രകടനത്തിന്‍റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം, വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും യാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിന് പതിവിനേക്കാൾ കൂടുതൽ യാത്രാ സമയം കണക്കിലെടുത്ത് വേണം പുറപ്പെടാനെന്നും അറിയിപ്പിലുണ്ട്. 

Related Articles

Back to top button