ചെന്താമരയെ കണ്ടതിനെ കുറിച്ച് പ്രദേശവാസികളായ കുട്ടികള്‍ പറയുന്നത്…
പൊലീസുകാരന്‍ ഓടിച്ചുകൊണ്ടുവരുമ്പോഴാണ് ചെന്താമരയെ കണ്ടതെന്ന് പ്രദേശവാസികളായ കുട്ടികള്‍. ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്ന കുട്ടികളാണ് ചെന്താമരയെ കണ്ടത്.
ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്നു. എല്ലാവരും പോയിരുന്നു. ഞങ്ങള്‍ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു. പൊലീസുകാരന്‍ ഒരാളെ ഓടിച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു. ശബ്ദം കേട്ടു. പിന്നാലെ വന്ന പൊലീസുകാരന്‍ ചെന്താമരയാണത് കവര്‍ ചെയ്യു എന്ന് വിളിച്ചു പറഞ്ഞു. ഓടിപ്പോയി നോക്കിയപ്പോള്‍ ഇയാള്‍ പതുങ്ങുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും ഫോണിന്റെ ഫ്ളാഷായത് കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല – കുട്ടികള്‍ വ്യക്തമാക്കുന്നു.