‘തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും, യുഡിഎഫുമായി ചർച്ച നടന്നിട്ടില്ല’..

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമർശനമാണ് പിവി അൻവർ നടത്തിയത്. വർഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അൻവർ പറഞ്ഞു. കൂടാതെ പിണറായിയെ മൂന്നാമതും അധികാരത്തിൽ എത്താൻ സഹായിക്കുന്നത് ബിജെപിയിലെ പ്രബല വിഭാഗം എന്നും അൻവർ ആരോപിച്ചു.

അതുപോലെ ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായത്. കോൺഗ്രസിൻറെ അടിവേര് വെട്ടാൻ പിണറായിയെ ഉപയോഗിക്കുകയാണ്. തിരുവനന്തപുരത്ത് ബീഹാർ മോഡൽ വോട്ട് വെട്ടിനിരത്തൽ ആണ് നടക്കുന്നത്. ബീമാപള്ളി ഡിവിഷനിൽ നിന്ന് 17000 വോട്ടുകൾ വെട്ടി എന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button