തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരില്ല, പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം…

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം. കണ്ണൂർ ആന്തൂർ നഗരസഭ ആറാം വാർഡിലെ സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്. ജബ്ബാറിന് നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലാത്ത കാര്യം മനസ്സിലായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. ആ ധാരണപ്രകാരമാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്.
ജബ്ബാർ ഇബ്രാഹിമിന് പകരം വി പ്രേമരാജനെ സ്ഥാനാർത്ഥിയാക്കി.



