വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ട് സ്ഥാനാർത്ഥി ‘മുങ്ങി’; സ്ഥാനാർത്ഥിയുടെ പിന്മാറ്റം പത്രിക നൽകുന്നതിന് തൊട്ടുമുമ്പ്…

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥി പിന്മാറി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ടാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസാണ് അവിചാരിതമായി പിന്മാറിയത്. സ്ഥാനാർത്ഥി ഒളിവിലെന്നും സൂചന. ഇതോടെ സിപിഐ വെട്ടിലായി. നാമനിർദ്ദേശപത്രിക നൽകുന്നതിന് തൊട്ടുമുമ്പാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടക്കം സഹകരണം ലഭിക്കില്ലെന്ന ആശങ്കയാണ് പിന്മാറ്റ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥാനാർത്ഥിത്വത്തിൽ സിപിഐയിലും എതിർപ്പുണ്ടെന്ന് ജോസ് പറയുന്നു



