സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഇന്ന് വൈകിട്ടാണ് കൊട്ടിക്കലാശം നടക്കുക. പ്രചാരണത്തിൽ പരമാവധി ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പനയിൽ ഇന്നലെ കൊട്ടിക്കലാശം നടത്തി. തെക്കൻ ജില്ലകളിൽ വിധിയെഴുത്ത് മറ്റന്നാളാണ്. തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴ്‌ ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാർട്ടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Related Articles

Back to top button