വോട്ട് ചെയ്യുന്നത് റെക്കോർഡ് ചെയ്തു… സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; നിയമം ലംഘിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

വോട്ട് ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി കൈപ്പാടിയാണ് പോസ്റ്റിട്ടത്. നേരത്തെ കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.

കരകുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലായിരുന്നു സൈദാലിക്ക് വോട്ട്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രഹസ്യ സ്വഭാവത്തിലുള്ള വോട്ട് പരസ്യപ്പെടുത്താന്‍ നിയപ്രകാരം കഴിയില്ല.

Related Articles

Back to top button