ബിപിന്‍ സി ബാബുവിന്റെ നാട്ടില്‍ എല്‍ഡിഎഫിന് ‘ഷോക്ക്’….സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്
ആലപ്പുഴ: കായംകുളം പത്തിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ എരുവ പിടിച്ചെടുത്ത് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ദീപക് എരുവ 575 വോട്ടിനാണ് വിജയിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി സിഎസ് ശിവശങ്കരപ്പിള്ള 476 വോട്ടോടെ രണ്ടാമതെത്തി. കഴിഞ്ഞ തവണ സിപിഐഎമ്മിന്റെ ജയകുമാരി വിജയിച്ച വാര്‍ഡാണിത്. ജയകുമാരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിന്‍ സി ബാബുവിൻ്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡാണ് പത്തിയൂര്‍. 19 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് 14, എന്‍ഡിഎ നാല്, യുഡിഎഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ തവണയും ദീപക് എരുവ മത്സരരംഗത്തുണ്ടായിരുന്നു. അന്ന് 477 വോട്ടാണ് ദീപകിന് ലഭിച്ചത്. കഴിഞ്ഞ തവണ വെറും 54 വോട്ടിനായിരുന്നു കോണ്‍ഗ്രസിന് വാര്‍ഡ് നഷ്ടമായത്. ഇത്തവണ വാര്‍ഡ് പിടിച്ചെടുത്തതിന്റെ ആഹ്ളാദത്തിലാണ് കോണ്‍ഗ്രസ്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരുന്നു.