എൽകെജി വിദ്യാർത്ഥിനി.. ബസിന്റെ പിൻസീറ്റിലേക്ക് കുട്ടിയെ കൊണ്ടുപോയി.. ബസ് ക്ലീനർ അറസ്റ്റിൽ

കൽപ്പകഞ്ചേരിയിൽ എൽകെജി വിദ്യാർഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക് (28) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കൽപ്പകഞ്ചേരി ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ബസിന്റെ പിൻസീറ്റിലേക്ക് കുട്ടിയെ കൊണ്ടുപോയ പ്രതി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടി വീട്ടിലെത്തിയ ശേഷം സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബം കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടെ, തന്റെ വീട്ടിൽ കയറി ഒരു സംഘം ആളുകൾ തനിക്കും സഹോദരിക്കുമെതിരെ ആക്രമണം നടത്തിയതായി പ്രതിയായ ആഷിക് പൊലീസിൽ പരാതി നൽകി. ഈ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഷിക്കിനെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.



