വെറ്ററിനറി ഡോക്ടറില്ല…പുലി പിടിച്ച ആടിനെ പോസ്റ്റ്മോർട്ടം ചെയ്തത് ലൈവ്സ്റ്റോക് ഇൻസ്പെക്ടർ… പിന്നാലെ…

കോട്ടിയൂരിൽ പുലി പിടിച്ച ആടിനെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പോസ്റ്റ്മോർട്ടം ചെയ്തത് നാട്ടുകാർ തടഞ്ഞു. കാട്ടിക്കുളം വെറ്റിനറി ഡിസ്പെൻസറിയിലാണ് സംഭവം. ഇവിടുത്തെ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജീവനക്കാരൻ പോസ്റ്റ്മോർട്ടം ചെയ്തതെന്നാണ് ആരോപണം. ചത്ത ആടിനെ കൊണ്ടുവന്നപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. സാധുക്കളായ മനുഷ്യരെ ഉദ്യോഗസ്ഥർ വഞ്ചിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഡോക്ടർ ആശുപത്രിയിൽ എത്തി.

Related Articles

Back to top button