വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് തലയിലും കൈകാലുകളിലും വെട്ടി….

വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. കടയ്ക്കാവൂർ ഗാന്ധിമുക്കിൽ നടന്ന സംഭവത്തിൽ അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനു (38) വിനെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോളെ (38) യാണ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം 4. 45 നായിരുന്നു ദാരുണമായ സംഭവം. 11 വർഷമായി വിജിമോളും അനുവും കടയ്ക്കാവൂർ ഗാന്ധിമുക്ക് റാഷ് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം ഇരുവരും വാക്കുതർക്കമുണ്ടാകുകയും, പിന്നാലെ അനു വെട്ടുകത്തി ഉപയോഗിച്ച് വിജിമോളുടെ തലയിലും കൈകാലുകളിലും വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിമോൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയ പ്രതിയെ കടയ്ക്കാവൂർ പൊലീസ് രാത്രിയോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button