ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ്.. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ്…

സാന്ദ്ര തോമസിന്റെ പരാതിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മൊഴിയെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും യോഗത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. സാന്ദ്രയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അടിസ്ഥാനമില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പിന്തുണ ലഭിച്ചില്ല എന്നത് സാന്ദ്ര തോമസിന്റെ ആരോപണം മാത്രമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ട്. സാന്ദ്ര വന്ന കമ്മറ്റിയിൽ പങ്കെടുത്തു എന്നതിനാലാണ് പൊലീസ് വിളിപ്പിച്ചത്. ഒപ്പം കമ്മിറ്റിയിൽ പങ്കെടുത്ത 21 പേരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. വിജയിച്ച സിനിമ വരുമ്പോൾ നിർമാതാവിന് സന്തോഷം ഉണ്ടാകും പക്ഷെ സാന്ദ്രയുടെ അടുപ്പിച്ചുള്ള സിനിമകൾ വേണ്ട രീതിയിൽ ഓടിയിരുന്നില്ല. അഭിപ്രായം ഉള്ള സിനിമ മാത്രമേ തീയറ്ററുകൾ ഓടിക്കൂ. വേറൊരാൾ നിർമ്മിക്കുന്ന സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുമ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അതിൽ പ്രസക്തിയില്ല. നടൻ ഷെയിൻ നിഗവുമായി സംഘടനക്ക് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Related Articles

Back to top button