ലിസ്റ്റിന്‍റെ ഒളിയമ്പ്.. തെറ്റിന് തിരി കൊളുത്തിയ പ്രമുഖൻ നിവിൻ പോളി…..

നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഒളിയമ്പിലൂടെ ഉന്നംവെച്ചത് നടൻ നിവിൻ പോളിയെ എന്ന് സൂചന. ബേബി ഗേൾ എന്ന ചിത്രത്തിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ടു ആണ് വിവാദം. ലിസ്റ്റിൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എന്നാൽ നിർമ്മാതാക്കളുടെ സംഘടനയിലോ ഫിലിം ചേംബറിലോ ഇതുവരെ ലിസ്റ്റിൻ പരാതി നൽകിയിട്ടില്ല. ലിസ്റ്റിന്‍റെ സിനിമയുടെ ഷൂട്ടിംഗിനിടെ നിവിൻ പോളി കഴിഞ്ഞ ദിവസം ഇറങ്ങി പോയിരുന്നു.സിനിമയുടെ ഷൂട്ടിംഗിനിടെ ഇടവേളയെടുത്ത് നിവിന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതാണ് ലിസ്റ്റിന്‍ സ്റ്റീഫനെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും ‘ബേബി ഗേള്‍’ സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മയും ഇന്‍സ്റ്റഗ്രാമില്‍ നിവിനെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതോടെ ബേബി ഗേള്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് തന്നെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത് എന്നാണ് സൂചന. കാക്കനാട് നടന്ന ‘ബേബി ഗേള്‍’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സെറ്റില്‍ നിന്ന് നിവിന്‍ പോളി ഇറങ്ങി പോയി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം നിവിന്‍ ഷൂട്ടിംഗിന് എത്തിയിരുന്നില്ല. ഇതാണ് ലിസ്റ്റിന്‍ സ്റ്റീഫനെ ചൊടിപ്പിച്ചത് എന്നാണ് വിവരം. ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ‘ബേബി ഗേള്‍’. ലിസ്റ്റിന്‍ നിര്‍മിച്ച ‘തുറമുഖം’, ‘ബോസ് ആന്‍ഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തുറമുഖത്തിന്റെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനായിരുന്നു.

Related Articles

Back to top button