ലിന്റോ ജോസഫ് എംഎല്‍എയെ വ്യക്തിഹത്യ ചെയ്ത സംഭവം….നടപടിയുമായി പൊലീസ്…

ലിൻ്റോ ജോസഫ് എംഎല്‍എയെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഫേസ്ബുക്കില്‍ കമൻ്റിട്ട ലീഗ് അനുഭാവിയായ അസ്‌ലം മുഹമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനമ്പാടി പൊലീസിന്റേതാണ് നടപടി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് തിരുവമ്പാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനെതിരെ ലീഗ് അനുഭാവിയായ അസ്‌ലം മുഹമ്മദ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ലിന്റോ ജോസഫിന്റെ ശാരീരിക പരിമിതികളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. ഫേസ്ബുക്കിലിട്ട ഒരു കമന്റിലൂടെയായിരുന്നു പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്തെത്തിയിരുന്നു.




