സഖാവ് സരിൻ പോലെ സഖാവ് സന്ദീപ് വാര്യർ…ഡോക്ടർ സരിനെന്ന് തിരുത്തി എംബി രാജേഷ്, ‘കാലം തിരുമാനിക്കും’..
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ പരസ്യമായി രൂക്ഷ വിമർശനമുയർത്തിയ വിഷയത്തിൽ പ്രതികരിച്ച് സി പി എം നേതാവും മന്ത്രിയുമായ എം ബി രാജേഷ് രംഗത്ത്. അമ്മ മരിച്ച സമയത്ത് സ്ഥാനാർഥിയായ കൃഷ്ണകുമാറടക്കമുള്ള നേതാക്കളാരും ആശ്വസിപ്പിക്കാനെത്തിയില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലായാലും നമ്മളെല്ലാവരും മനുഷ്യരാണല്ലോയെന്നും മനുഷ്യർ തമ്മിൽ പുലർത്തേണ്ട സാമന്യ മര്യാദ എല്ലാവരും കാട്ടേണ്ടതാണെന്നും അദ്ദേഹം വിവരിച്ചു.




