ലൈഫ് മിഷൻ തട്ടിപ്പ് കേസ്…ഇഡിയുടെ തുടര്‍ നടപടി നിലച്ചതിൽ ദുരൂഹത, …മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ചത്…

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതെന്ന് വിവരം. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിവേകിന്‍റെ പങ്കിനെ കുറിച്ച് 2023 ഇൽ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

യൂണിറ്റാക് എം ഡി സന്തോഷ് ഈപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിനിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്നതും അറസ്റ്റ് ചെയ്തതും. എന്നാൽ, വിവേക് ഹാജരാകാതിരിന്നിട്ടും ഇഡിയുടെ തുടർ നടപടി നിലച്ചതിലെ ദുരൂഹത തുടരുകയാണ്. മകന് സമൻസ് അയച്ചത് മുഖ്യമന്ത്രി പാർട്ടിയിലും വിശദീകരിച്ചില്ല എന്നാണ് സൂചന. സമൻസ് പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button