നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലായി; കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ

റിപ്പൺ വാളത്തൂരിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലായി. കഴിഞ്ഞദിവസം വനംവകുപ്പ് ഈ പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. ഈ കൂട്ടിലാണ് ഇന്നലെ പുലി കുടുങ്ങിയത്. പുലി ജനവാസമേഖലയിൽ ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. പ്രദേശവാസിയായ ശിഹാബ് ഫൈസിയുടെ ആടിനെ പുലി കൊലപ്പെടുത്തിയിരുന്നു. ശിഹാബ് ഫൈസിയുടെ മറ്റൊരു ആടിനെയും നേരത്തെ പുലി പിടികൂടിയിരുന്നു.

Related Articles

Back to top button