‘അല്പം വെള്ളം കുടിക്കാൻ ഇറങ്ങിയതാ’.. കിണറ്റിൽ പുലി കുടുങ്ങി.. രക്ഷപെടുത്താൻ…
leopard spotted in palakkad
നെല്ലിയാമ്പതിയിൽ പുലയൻ പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ പുലി കുടുങ്ങി. പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലിവീണത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പുലിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.വൈകിട്ട് മൂന്ന് മണിയോടെ കിണറിലെ പമ്പ് സെറ്റ് ഓടിക്കാൻ ചെന്നപ്പോഴാണ് കിണറിനകത്ത് പുലിയെ കണ്ടത് . ഉടനെ വനം വകുപ്പിനെയും പൊലിസിനേയും വിവരം അറിയിക്കുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ വല ഉപയോഗിച്ച് പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച് കൂട്ടിൽ കയറ്റി ഉൾ കാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി.