ദേവമാത ആശുപത്രിക്ക് സമീപം പുലി…കൊരട്ടിയിൽ ആർആർടി പരിശോധന…

തൃശ്ശൂര്‍ കൊരട്ടിയില്‍ പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ പരിശോധന. ദേവമാത ആശുപത്രിക്ക് സമീപം പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ ആണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ആര്‍ ആര്‍ ടി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലപരിശോധനക്കെത്തിത്.

ആശുപത്രിക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന പാടവും ഭൂമിയുമാണ് പരിശോധിച്ചത്. ചൊവ്വാഴ്ച രാത്രി ഇവിടെ മത്സ്യബന്ധനത്തിനെത്തിയ പ്രദേശവാസിയായ ജോയ് എന്നയാളാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് ഭയന്നോടിയ ഇയാള്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ രാത്രിതന്നെ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും പരിശോധനക്കെത്തിയത്.

Related Articles

Back to top button