പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ കാലിടറി വീണു; ശശി തരൂരിന്റെ കാലെല്ലിന്…

കോൺഗ്രസ് എംപി ശശി തരൂർ കാലിടറി വീണ് പരിക്ക്. കാലെല്ലിൽ പൊട്ടൽ സംഭവിച്ചുവെന്നാണ് വിവരം.
പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു. കണങ്കാലിൽ ഉളുക്കും, പൊട്ടലും കൈമുട്ടുകളിൽ ചതവും ഉണ്ടായി. പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു. കാലിനേറ്റ പരിക്ക് ഒടിവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലാണ്. പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി. പടിക്കെട്ടുകളിൽ ബാലൻസ് നഷ്ടപ്പെട്ട് ശശി തരൂർ വീഴുകയായിരുന്നു. സംഭവത്തെ തുടന്ന് 2022 ൽ അദ്ദേഹത്തിന്റെ കണങ്കാലിന് പരിക്കേറ്റതിന്റെ ചിത്രങ്ങൾ തെറ്റായി സമൂഹ മാധ്യമങ്ങളിൽ ആളുകൾ പങ്കിട്ടു.

Related Articles

Back to top button