വി സി തിരുത്തലുകൾ നടത്തിയെന്ന് ഇടത് അംഗങ്ങൾ…സർവകലാശാല ഇടത് സിൻഡിക്കേറ്റ് യോഗത്തിൽ രണ്ട് മിനിറ്റ്സ്…
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിന് രണ്ട് മിനിറ്റ്സ്. വി സി ഒപ്പിട്ട മിനിറ്റ്സും സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്‌സും പരസ്പര വിരുദ്ധമെന്നാണ് ആരോപണം. വി സി ഒപ്പിട്ട മിനിറ്റിസിൽ അനില്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായും സസ്‌പെന്‍ഷന്‍ മൂലം രജിസ്ട്രാര്‍ ചുമതല കൈമാറിയതായും പരാമര്‍ശമുണ്ട്. എന്നാല്‍ യോഗത്തില്‍ തയ്യാറാക്കിയ മിനിറ്റ്സിൽ സസ്‌പെന്‍ഷനെക്കുറിച്ച് പരാമര്‍ശമില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്യില്ല എന്നാണ് മിനിറ്റ്സിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, യോഗത്തില്‍ തയ്യാറാക്കിയ മിനിറ്റ്സിൽ വി സി തിരുത്തലുകള്‍ നടത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആരോപണം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്നലെ ചേര്‍ന്നത്.