‘അബിൻ അധ്യക്ഷനാകാൻ അർഹതയുള്ള നേതാവ്….പാർട്ടി വിടുമെന്നത് തെറ്റായ പ്രചരണം’: ഹൈബി ഈഡൻ…
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തിൽ പ്രതികരിച്ച് ഹെെബി ഈഡൻ എംപി. അബിൻ വർക്കി അർഹതയുള്ള നേതാവാണെന്നും എന്നാൽ ദേശീയ സെക്രട്ടറിയായതുകൊണ്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്നും ഹെെബി ഈഡൻ എംപി പറഞ്ഞു.
‘സംസ്ഥാന അധ്യക്ഷന്‍ വന്നില്ലായെന്നതായിരുന്നു നിങ്ങളുടെ ഇത്രയും ദിവസത്തെ പ്രശ്‌നം. ഒ ജെ ജനീഷ് ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനാണ്. നിങ്ങളുടെ പ്രൊഡക്ട് ആണല്ലോ അബിന്‍ വര്‍ക്കി. ചാനല്‍ ചര്‍ച്ചയില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ രണ്ടുപേരാണ് രാഹുലും അബിനും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകാന്‍ അര്‍ഹതയുള്ള നേതാവാണ് അബിൻ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ക്രൈറ്റീരിയ കുറവുള്ളയാളല്ല. അതുകൊണ്ടാണ് സേവനം പ്രയോജനപ്പെടുത്താന്‍ ആള്‍ ഇന്ത്യാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. അബിന് ഒരു ശതമാനം പോലും അധ്യക്ഷനാകാന്‍ യോഗ്യതക്കുറവില്ല . രാഹുലിന്റെ കൂടെ ടീം എന്ന നിലയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ്. അബിന്‍ പാര്‍ട്ടി വിട്ട് പോകുമെന്ന പ്രചാരണം തെറ്റാണ്’, ഹൈബി ഈഡന്‍ പറഞ്ഞു.