എൽഡിഎഫിന്റെ പ്രചാരണ ഗാനത്തിൽ ഇത്തവണ വേടൻ

സംസ്ഥാനത്ത് മൂന്നാം ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന എൽഡിഎഫിന്റെ പ്രചാരണഗാനം പുറത്ത്. റാപ്പർ വേടൻ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെയാണ് ഗാനം. കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനത്തിൽ സർക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെടുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

വേടനും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഒരുവിരൽ മഷി പോരാട്ടമേ…’ എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടിൽ ‘അറിവുള്ള കരം അധികാര പേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ’ തുടങ്ങിയ വരികളുമുണ്ട്.

2021ൽ ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച ‘അന്തിവിണ്ണിൽ അമ്പിളിക്കല’ എന്ന ഗാനമായിരുന്നു എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സിത്താര തന്നെയായിരുന്നു ഈണം നൽകിയത്.

Related Articles

Back to top button